സിപിഎമ്മിന്റെ മാര്‍ച്ച് തടഞ്ഞ എസ്ഐയ്ക്ക് സിപിഎമ്മുകാരന്റെ മര്‍ദ്ദനം. ഇന്നലെയാണ് സംഭവം. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് മര്‍ദ്ദനം. പൊലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞപ്പോഴാണ് എസ്ഐയെ സിപിഎമ്മുകാരന് കരണത്തടിക്കുകയായിരുന്നു.
മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെ നേതാക്കള്‍ പ്രശ്നം പരിഹരിക്കുന്നതിന് ശ്രമം തുടങ്ങി. ഇതിനിടെയാണ് മാര്‍ച്ചിന്റെ പിന്‍നിരയിലുണ്ടായിരുന്ന യുവാവ് എസ്ഐ ഗോപാലന്റെ കരണത്തടിച്ചത്. പ്രകോപനമില്ലാതെയായിരുന്നു യുവാവ് എസ് ഐ യെ മര്‍ദ്ദിച്ചത്.
ഇയാള്‍ നീല ഷര്‍ട്ടാണ് ധരിച്ചിരുന്നത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/salamhp/videos/2088657541218101/
Discussion about this post