ദേവ പ്രശ്ന വിധി പ്രകാരം മാളികപുറം ക്ഷേത്രത്തിന്റെ പരിധി നിശ്ചയിച്ചു . മാളികപ്പുറം ക്ഷേത്രത് , മണിമണ്ഡപം എന്നിവയുടെ സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല . നവഗ്രഹ ഉപദേവ ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് ഉള്‍പ്പടെയുള്ള വസ്തുപരിശോധന നടന്നു .
മാളികപുറം ക്ഷേത്രത്തേക്കാള്‍ ഉയരത്തിലാണ് നവഗ്രഹ ക്ഷേത്രത്തിന്റെ സ്ഥാനം . ദേവപ്രശ്നത്തില്‍ ഒരേ നിരപ്പിലാണ് എല്ലാം വേണ്ടത് എന്നാണു കണ്ടെത്തിയിരിക്കുന്നത് . അയ്യപ്പ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് മണിമണ്ഡപം അതിനാല്‍ മണ്ഡപം അതെ നിലയില്‍ നിലനിര്‍ത്തി അതിന്റെ അളവ് അനുസരിച്ചാകും പന്തളം രാജമണ്ഡപം പുതുക്കി പണിയുക . ഉപദേവ ക്ഷേത്രത്തിന്റെ അളവും സ്ഥാനവും നിശ്ചയിചിരിക്കുന്നത് മാളികപുറം ക്ഷേത്രത്തിന്റെ അളവിന് അനുസരിച്ചാണ് .
വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍
- നവഗ്രഹ മണ്ഡപം പൊളിച്ച് തറ മാളികപ്പുറം ക്ഷേത്രത്തിന്റെ അതെ നിരപ്പിലാക്കും .
- ശബരിമല ശ്രീകോവിലില്‍ കിഴക്ക് ഭാഗത്തായി ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിലെ ഗണപതി വിഗ്രഹം മാളികപ്പുറത്തേക്ക് മാറ്റി പ്രതിഷ്ടിക്കും .
- മാളികപ്പുറം ക്ഷേത്രത്തിന്റെ തിടപ്പള്ളി പൊളിച്ചു പണിയും .
- തിടപ്പള്ളിയ്ക്കൊപ്പം ഭഗവതി സേവ നടത്തുന്നതിനുള്ള മണ്ഡപം സ്ഥാപിക്കും
സന്നിധാനത്തെ ഗോശാലയുടെ സ്ഥാനം മാറും - മഴ നനയാതെ പടിപൂജ നടത്തുന്നതിനായി പതിനെട്ടാംപടിയ്ക്ക് വസ്തു പ്രകാരം മേല്‍ക്കുര നിര്‍മ്മിക്കും .
Discussion about this post