തെരഞ്ഞെടുപ്പ് കാലമായാല്‍ നാടെങ്ങും പ്രചാരണഗാനങ്ങള്‍ കൊണ്ട് നിറയും . കുറച്ചു കാലങ്ങളായി തെരഞ്ഞെടുപ്പ് ട്രെന്‍ഡ് ആയി മാറിയതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനായി പാട്ടുകളെ ആശ്രയിക്കുന്ന രീതി . ഇതിനായി മലയാളത്തിലെ പ്രമുഖ ഗാനരചയിതാക്കള്‍ തന്നെ പാട്ട് എഴുതാറുമുണ്ട് .
എന്നാല്‍ പ്രശസ്ത ഗാനരചയിതാവ് അനില്‍ പനച്ചൂരാന് ഇത്തവണ മാറിയാണ് ചിന്തിക്കുന്നത് . ഇടത് പക്ഷത്തിനായി ഇത്തവണ ഗാനങ്ങള്‍ എഴുതുന്നില്ലെന്ന നിലപാട് സ്വീകരിചിരിക്കുകയാണ് പനച്ചൂരാന് .
വ്യക്തിപരമായ ചില കാഴ്ചപ്പാടുകളുടെ ഭാഗമായിട്ടാണ് തീരുമാന . യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിനായി പാട്ടെഴുതണം എന്ന് ആവശ്യപ്പെട്ടിടുണ്ട് . ഇതിനു പുറമേ കൊല്ലാതെ സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനായി എഴുത്തും . കൊടിക്കുന്നില്‍ സുരേഷുമായി ബന്ധമുണ്ട് . ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും പാട്ടെഴുതി നല്‍കുമെന്നും പനച്ചൂരാന് വ്യക്തമാക്കുന്നു .
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാട്ടെഴുതി നല്‍കിയതില്‍ ഡീന്‍ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായ സുഭാഷ് വാസുവിന് വേണ്ടിയും പാട്ടെഴുതിയിട്ടുണ്ടെന്നും പനച്ചൂരാന് കൂട്ടിച്ചേര്‍ത്തു .
Discussion about this post