വീടും പുരയിടവും ലേലത്തിൽ എടുത്തയാൾക്ക് വിട്ടു നൽകണമെന്ന മുൻ ഉത്തരവ് ലംഘിച്ച പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന് ഹൈക്കോടതി. സാമൂഹിക സേവനം എന്തായിരിക്കണമെന്ന് ജില്ലാ കലക്ടർ നാളെ അറിയിക്കണം.
കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധത ഭാവിയിൽ തെളിയിക്കാം എന്നു കരുതി ഇപ്പോൾ നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി അലക്ഷ്യ കേസില്‍ കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയില്‍ ആവശ്യപ്പെട്ടു.
ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്ന് പ്രീത ഷാജി ആവശ്യപ്പെട്ടു.
പ്രീത ഷാജിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പ്രീതയുടെ പ്രവർത്തികൾ സമൂഹത്തിനു നല്ല സന്ദേശം അല്ല നൽകുന്നത് . കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളി ആണെന്ന് കോടതി നിരീക്ഷിച്ചു. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.
കോടതി വിധിയുടെ നഗ്നമായ ലംഘനം നടത്തിയതിന് തക്കതായ ശിക്ഷ നൽകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Discussion about this post