ആലപ്പുഴയിൽ ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശൻ. ഷാനിമോൾ ഉസ്മാന് കൊടുത്തത് തോൽക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ല. എസ്എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. എസ്എന്‍ഡിപി അംഗത്വം രാജിവച്ച് മാത്രമേ മത്സരിക്കാന്‍ പാടുള്ള എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നല്ലതല്ലേ ആ പെണ്ണ് ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ഉസ്മാന്റെ കല്യാണം വന്നപ്പോള്‍ എന്റെ കാറിലാണ് പോയത്. ആ കൊച്ചിനെ കൊണ്ടുപോയി തേല്‍ക്കണ സീറ്റിലിട്ടത് ശരിയായില്ല. ആലപ്പുഴയെ സംബന്ധിച്ച് രണ്ട് പുലികളുണ്ട്. ഒരു പുലി അവിടെ കിടപ്പുണ്ട്. മറ്റൊരു പുലിയെ വേണ്ടെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്, അപ്പോള്‍ നമുക്ക് എന്ത് ചെയ്യാം പറ്റും? ആ കൊച്ചിനെ ചതിക്കുകയാണ’്. ‘ആ കൊച്ച് എത്ര നാളായി കോണ്‍ഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നു. അതിന് നല്ലൊരു സീറ്റ് കൊടുക്കണ്ടേ. വയനാട് കൊടുക്കാമായിരുന്നു’ വെള്ളാപ്പള്ളി പറഞ്ഞു.
ആ ഒരു പുലി മുന്‍ ഡിസിസി പ്രസിഡന്റാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ചാനല്‍ ചര്‍ച്ചകളിലൊക്കെ വന്നിരിക്കുന്ന ആളില്ലേ, അയാള്‍ ആ കുട്ടിയെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഉത്തരം.
എല്‍ഡിഎഫ് ആലപ്പുഴയില്‍ തോറ്റാല്‍ മൊട്ടയടിക്കാം എന്ന് പറഞ്ഞത് തലയില്‍ മൊട്ടയടിക്കാന്‍ മുടിയില്ലാത്തതതുകൊണ്ടാണ്. അതൊരു രസത്തിന് പറഞ്ഞതാണെന്ന് കരുതിയാല്‍ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണെന്നാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി വിശദമാക്കി. സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തി.
തുടക്കത്തില്‍ തുഷാറിന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്ത വെള്ളാപ്പള്ളി പിന്നീട് നിലപാട് മാറ്റിയിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കില്ലെന്നാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ബിഡിജെഎസിനൊപ്പം എസ്എന്‍ഡിപി ഒറ്റക്കെട്ടായി എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post