മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു .വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.. ന്യൂഡല്‍ഹി ലോക്സഭ സീറ്റില്‍ ഗംഭീറിനെ ബിജെപി പരിഗണിക്കുന്നതായാണ് അറിയുന്നത്., അരുണ് ജയ്റ്റ്ലി, രവിശങ്കര് പ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി അംഗത്യമെടുത്തത്.
നരേന്ദ്ര മോദിയുടെ നേതൃപാടവത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം ഗംഭീര്‍ പറഞ്ഞു.
ഡല്‍ഹി സ്വദേശിയായ ഗംഭീര്‍ 2016ലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. 2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 147 ഏകദിന മത്സരങ്ങളില്‍ 11 സെഞ്ചുറികളും 34 അര്‍ദ്ധ സെഞ്ചുറികളും അടക്കം 5238 റണ്‍സാണ് ഗംഭീര്‍ ക്രിക്കറ്റ് കരിയറില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റില്‍ 42 റണ്‍സ് ശരാശരിയോടെ 58 മത്സരങ്ങളില്‍ നിന്നും 4154 റണ്‍സും, ട്വന്റി 20 യിലെ 37 മത്സരങ്ങളില്‍ ഏഴ് അര്‍ദ്ധ സെഞ്ചുറി അടക്കം 932 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്
36 വയസുകാരനായ ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സാമൂഹിക വിഷയങ്ങളില്‍ നടത്തിയ പല ഇടപെടലുകളും അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നതിന് സൂചനകള്‍ നല്‍കിയിരുന്നു.
Discussion about this post