ചാലക്കുടിയില്‍ ട്വന്റി-20 കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ചീഫ് സെക്രടറിയ്ക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി .
കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ജേക്കബ് തോമസ് വിരമിക്കുന്നത്.
1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്
Discussion about this post