പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ സുരേന്ദ്രന്റെ തൈരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും രാവിലെ പതിനൊന്നിന് കെ സുരേന്ദ്രന് തിരുവല്ലയില്‍ എത്തും .
രാവിലെ 11 ന് തിരുവല്ല റയില്‍ വേ സ്റ്റേഷനില്‍ എത്തുന്ന കെ. സുരേന്ദ്രനെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. ജനശതാബ്ദി എക്സ്പ്രസിലാണ് സുരേന്ദ്രന് തിരുവല്ലയില്‍ എത്തുക. തുടര്‍ന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടും.
മണ്ഡലത്തിലെ പ്രമുഖരായ വ്യക്തികളുടെ ആശിര്‍വാദം നേടിയതിനുശേഷമായിരിക്കും മറ്റ് പ്രചാരണപരിപാടികളിലേക്ക് കടക്കുക. എന്‍എസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരന്‍നായരെ ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖരെ സുരേന്ദ്രന് സന്ദര്‍ശിക്കുമെന്നാണ് സൂചന.
പത്തനംതിട്ടയില്‍ ജില്ലയില്‍ വിപുലമായ തെരഞ്ഞടുപ്പ് കണ്വന്ഷന് സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു .
Discussion about this post