തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.അച്ഛന്റെ അനുഗ്രഹത്തോടെയായിരിക്കും മത്സരിക്കുക എന്ന് തുഷാര്‍ പറഞ്ഞു.എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരുമെന്നും തുഷാര്‍ വ്യക്തമാക്കി.നിലവില്‍ വയനാട് സീറ്റ് ബിജെപി ആവശ്യപ്പെട്ടിട്ടില്ല എന്നും തുഷാര്‍ പറഞ്ഞു.അതേ സമയം വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ് പൈലി വാദ്യാട്ട് മത്സരിക്കും.വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ വയനാട്ടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
വയനാട്ടില്‍ താന്‍ മല്‍സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എവിടെയായാലും മല്‍സരിക്കും. പാര്‍ട്ടി പറയുന്നിടത്തു മല്‍സരിക്കും. ജയിക്കാന്‍ വേണ്ടിയാണ് മല്‍സരിക്കുന്നത്. ഗെയിം ചേഞ്ചര്‍ ആകാനാണ് താല്പര്യമെന്നും തുഷാര്‍ പറഞ്ഞിരുന്നു.
ബിഡിജെഎസിനു വേണ്ട എല്ലാ പ്രാതിനിധ്യവും ബിജെപി കേന്ദ്രനേതൃത്വം നല്‍കിയെന്നും സീറ്റുകളുടെ കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ലെന്നും എല്ലാവരോടും ആലോചിച്ചു മാത്രമേ തൃശൂര്‍ സീറ്റില്‍ പ്രഖ്യാപനം ഉണ്ടാകൂവെന്നും തുഷാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post