പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് പത്രിക സമര്‍പ്പണത്തിന് സുരേന്ദ്രന് തയ്യാറെടുത്തത്. കെ.സുരേന്ദ്രന് പത്രികയ്ക്കൊപ്പം കെട്ടിവെയ്ക്കേണ്ട തുക നല്‍കിയത് ശബരിമല പ്രക്ഷോഭകാലത്ത് കൊല ചെയ്യപ്പെട്ട ചന്ദ്രന് ഉണ്ണിത്താന്റെ കുടുംബാംഗങ്ങളാണ്് എന്നതും ശ്രദ്ധേയമായി.
ചെന്നീര്‍ക്കര പഞ്ചായത്തിലെ കാളിഘട്ട് പട്ടികജാതി കോളനിയിലായിരുന്നു രാവിലെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കോളനിയിലെ കുടുംബാംഗങ്ങളോടൊപ്പം പ്രാതല്‍ കഴിച്ചതിന് ശേഷമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നത്.പത്തനംതിട്ട ജില്ലാ വരണാധികാരിയായ കലക്ടര്‍ പി.ബി .നൂഹിന് പത്രിക സ്വീകരിച്ചു.
കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകള്‍ വെടിഞ്ഞ് ജനങ്ങള്‍ ഒറ്റക്കെട്ടായി ഞങ്ങളുടെ പ്രചാരണ പരിപാടികളിലെല്ലാം തടിച്ചുകൂടുകയാണെന്ന് സുരേന്ദ്രന് പ്രതികരിച്ചു. അട്ടിമറിക്കു കാത്തിരിക്കുകയാണ് അയ്യന്റെ നാടെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post