ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ആണ് ജാമ്യം. വിദേശ രാജ്യങ്ങള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ സന്ദര്‍ശിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഉപാധിയുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏത് നിമിഷവും അറസ്റ്റുണ്ടാകുമെന്ന ഭയം റോബര്‍ട്ട് വദ്രയ്ക്കും കോണ്‍ഗ്രസിനും ഉണ്ടായിരുന്നു. വദ്രയെ പലതവണ എന്‍ഫോഴ്സമെന്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വദ്രയ്ക്കെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എന്നാല്‍ കൃത്യമായ തെളിവുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്.
Discussion about this post