ന്യൂഡൽഹി : ഭരണകലത്ത് ഭരണഘടനാ ഭേദഗതി വരുത്തിയ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ജീവിച്ചിരിക്കുന്നതു വരെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യകത്മാക്കിയത്.
ആരാണ് ഭരണഘടനയുമായി ആദ്യം കളിച്ചത് ?ഒരേ കുടുംബത്തിലെ നാല് പേർ വ്യത്യസ്ത സമയങ്ങളിൽ ഭരണഘടന നശിപ്പിച്ചു. മോദി ജീവിച്ചിരിക്കുന്നതുവരെ, ഭരണഘടനയുടെ അടിസ്ഥാനങ്ങളിൽ മാറ്റം വരുത്തുവാൻ അനുവദിക്കില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ല. നിങ്ങൾ ഇതിനകം ഒരു രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചു എന്നും അദ്ദേഹം വ്യക്തമക്കി.
കോൺഗ്രസ് ഭരണഘടന മാറ്റി , മുഴുവൻ ഹിന്ദു സമൂഹത്തെയും അടിച്ചമർത്താൻ നിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ ഇതെല്ലാം ഇവിടെ നിന്ന തുടച്ചു മാറ്റുക തന്നെ ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും ഭരണഘടന മാറ്റാൻ ശ്രമിക്കുകയും ചെയ്താൽ രാജ്യം മുഴുവൻ കത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
Discussion about this post