വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അനുമതി. അനുദിനം സംസ്ഥാനത്തെ ചൂട് തീവ്രമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് . അഭിഭാഷകനായ ജെ.എം ദീപക് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്.
ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപക് ഹര്‍ജി നല്‍കിയത് . ഗൗണ്‍ ധരിക്കാതെ തിരുവനന്തപുരം അഡീഷണല്‍ കോടതിയിലെത്തിയ ദീപകിന്റെ വാദം കേള്‍ക്കാന്‍ ജില്ലാ ജഡ്ജി വിസമ്മതം പ്രകടിപ്പിച്ചിരുന്നു . ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത് .
അതേസമയം ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണമെന്നും , അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി വ്യക്തമാക്കി .
Discussion about this post