തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക നല്‍കിയത്. ഒരു മണിയോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സുരേഷ് ഗോപിക്ക് കെട്ടിവെക്കാനുള്ള തുക തളിക്കുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളാണ് നൽകിയത്.
പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയാായി ആദ്യം പ്രഖ്യാപിച്ച തുഷാർ വെള്ളാപ്പള്ളി വയനാട്ടിലെ സ്ഥാനാർഥിയായതോടെയാണ് സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർഥിയായി എത്തുന്നത്.
Discussion about this post