ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യക്കാരിയാണോ..? വര്‍ഷങ്ങളായി താമസം കര്‍ണാടകയിലെ താനിന്ധ്രയിലാണോ..? കര്‍ണാടകയില്‍ പ്രചരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം എല്ലാ ചോദ്യത്തിനും ഉത്തരം അതേ എന്ന് തന്നെയാണ്. ഇനി ഷേഖ് ഹസീനയെ കാണണം എന്നുള്ളവര്‍ നേരേ ബംഗലൂരുലിലേക്ക് വണ്ടി പിടിച്ചാല്‍ മതി. ബംഗലൂരു കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഹസീന് വോട്ട് ചെയ്യാനെത്താനും സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം ബംഗളുരുവിലെ താനിസന്ധ്ര പ്രദേശത്തെ താമസക്കാരിയാണ് ഹസീന. കാര്‍ഡിലെ പേരും ഫോട്ടോയും ഭര്‍ത്താവിന്റെ പേരും എല്ലാം ഒന്നുതന്നെ. ജനനതിയതിയില്‍ മാത്രമുണ്ട് മാറ്റം. ഫോട്ടോ കണ്ടാല്‍ പ്രായം തോന്നുമെങ്കിലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കാര്‍ഡ് പ്രകാരം ശൈഖ് ഹസീന ജനിച്ചിരിക്കുന്നത് 1992 ലാണ്.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവ് അംഗീകരിക്കുന്നതായി കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നും മന്ത്രി പറയുന്നു. ജൂലൈയില്‍ കര്‍ണാടകയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പേരില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ഈ ഐഡി കാര്‍ഡ് പുറത്തുവന്നിരിക്കുന്നത്.
കര്‍ണാടകയിലെ ബിജെപി വക്താവായ എസ് പ്രകാശാണ് തന്റെ ഫേസ് ബുക്ക് പേജില്‍ ഷേഖ ് ഹസീനയുടെ ഐഡികാര്‍ഡ് പോസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ നിരവധി വ്യാജ കാര്‍ഡുകള്‍ കര്‍ണാടകയില്‍ കാണാനുണ്ടെന്ന് ബിജെപി നേതാവ് ആരോപിക്കുന്നു. അമ്പതിനായിരം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ച വെര്‍ജീനിയ ലോ യാവോയെന്ന യുവതിയുടെ പേരിലുള്ള മറ്റൊരു ഐഡി കാര്‍ഡും സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post