സ്വകാര്യത ലംഘിക്കുന്നതിനാല്‍ മറ്റുള്ളവര്‍ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വീഡിയോകള്‍ക്ക് മദ്രാസ് ഹൈക്കൊടതിയുടെ വിലക്ക് . പ്രാങ്ക് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനുമാണ് വിലക്ക് .
സൈബര്‍കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനു ടിക്ക്ടോക് കാരണമാകുന്നുവെന്നത് ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തണമെന്ന് മധുരസ്വദേശിയായ അഡ്വക്കേറ്റ് : മുത്തുകുമാര്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പ്രാങ്ക് വീഡിയോയുടെ വിഷയത്തിലും ഇടപ്പെട്ടത് .
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ചിത്രീകരണം ആത്മഹത്യക്ക് കാരണമായതും ഹർജിയിൽ പറയുന്നു, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പ്രാങ്ക് വീഡിയോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ടിക്ക്ടോക്കിനു നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു . വിഷയത്തിൽ കേന്ദ്രസർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് . ഹർജി വീണ്ടും 16-ന് പരിഗണിക്കും.
Discussion about this post