ശബരിമലയിലെ ജലക്ഷാമം പരിഹരിക്കാന്‍ കല്ലാര്‍ ,കക്കി ഡാമുകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം . ശബരിമല നട നാളെ തുറക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം . സ്പെഷ്യല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.പമ്പയില്‍ ജലക്ഷാമം ഉണ്ടെന്നും ശബരിമലയില്‍ ഇത് കടുത്ത കുടിവെള്ളക്ഷാമത്തിന് ഇടയാക്കുമെന്നും കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പത്ത് ദിവസത്തേക്കാണ് വിഷു പൂജയ്ക്കായി ശബരിമല നട തുറക്കുന്നത് . തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും . നാളെ പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാവുകയില്ല . രാത്രി ഹരിവരാസനം പാടി നടയടക്കും . നട തുറന്നിരിക്കുന്ന മറ്റു ദിവസങ്ങളിൽ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.
വിഷുദിനമായ 15ന് പുലർച്ചെ നട തുറന്ന് വിഷുക്കണിദർശനം ഒരുക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കൈനീട്ടം നൽകും.
Discussion about this post