അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ചുകിടന്ന ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ച് മാതൃകയായിരിക്കുകയാണ് വടകര ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന്.അപകടത്തില്‍പ്പെട്ട ഇവരെ ഉടനെ തന്റെ വാഹനത്തില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവെച്ചാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രക്തത്തിൽ കുളിച്ച് കിടന്ന ബാലുശ്ശേരി എരമംഗലം സ്വദേശികളായ അനിൽകുമാർ, ദിവ്യ ദമ്പതികളെ വി.കെ. സജിവൻ തന്റെ വാഹനത്തിൽ കയറ്റിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കൊയിലാണ്ടിയിൽ നടന്ന ശേഷം സജീവൻ രാത്രി പതിന്നെര മണിക്കാണ് ഈ വഴി വന്നത്. പരിക്ക് പറ്റിയവർക്ക് ചികിത്സ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചതിന് ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്
Discussion about this post