മാലെ; ഇന്ത്യൻ വിനോദസഞ്ചാരികളോട് മാലിദ്വീപും സന്ദർശിക്കണമെന്നുള്ള അഭ്യർത്ഥന തുടർന്ന് ദ്വീപ് രാഷ്ട്രത്തിൻ്റെ അധികൃതർ. മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാനാണ് ടൂറിസം മന്ത്രി അഭ്യർത്ഥിച്ചത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ തൻ്റെ രാജ്യവും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു
ഞങ്ങൾക്കിടയിൽ ഒരു ചരിത്രമുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സർക്കാരും (ഇന്ത്യയുമായി) ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എപ്പോഴും സമാധാനവും സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ജനങ്ങളും സർക്കാരും ഇന്ത്യക്കാരുടെ വരവിന് ഊഷ്മളമായ സ്വീകരണം നൽകും. ടൂറിസം മന്ത്രി എന്ന നിലയിൽ, ഇന്ത്യക്കാരോട് ദയവായി മാലിദ്വീപിൻ്റെ ടൂറിസത്തിൻ്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു.
ജനുവരി 6 ന് ലക്ഷദ്വീപ് ദ്വീപുകളുടെ ഫോട്ടോകളും വീഡിയോയും പ്രധാനമന്ത്രി മോദി തൻ്റെ X ഹാൻഡിൽ പോസ്റ്റ് ചെയ്തതിന് ശേഷം മൂന്ന് മാലദ്വീപ് മന്ത്രിമാർ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതിന് ശേഷം ഇന്ത്യക്കാർ മാലിദ്വീപിലേക്കുളള് സന്ദർശനം കുറയ്ക്കുകയായിരുന്നു.
Discussion about this post