ബിജെപി ജയിക്കുമെന്ന പ്രതികരണത്തിന് മോശം ഭാഷയില്‍ ബെന്നി ബെഹന്നാന്‍ ചാലക്കുടി എന്ന ഫേസ്ബുക്ക് പേജില്‍ നിന്നിട്ട കമന്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. എന്റെ പേരുമ്പാവൂര്‍ എന്ന് ഫേസ്ബുക്ക് പേജില്‍ വന്ന കമന്റാണ് വിവാദമായത്.
പെരുമ്പാവൂരിന്റെ ശബ്ദം ലോകസഭയില്‍ മുഴങ്ങുമെന്നും, ചാലക്കുടിയില്‍ നിന്ന് എ.എന്‍ രാധാകൃഷ്ണന്‍ ജയിക്കുമെന്നുമായിരുന്നു ജിതിന്‍ സി.കെ എന്നയാളുടെ പ്രതികരണം. ഇതിന് താഴെ സാക്ഷര കേരളത്തിലെ ജനങ്ങള്‍ എങ്ങനെ ഈ വര മരയൂളകള്‍ക്ക് വോട്ട് ചെയ്യാറാകുന്നു ആവോ -എന്നാണ് ബെന്നി ബെഹന്നാന്‍ ഇട്ട കമന്റ്.
ഇത്രമോശം ഭാഷയില്‍ സ്ഥാനാര്‍ത്ഥി പ്രതികരിക്കുന്നത് ശരിയാണോ എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ബെന്നി ബെഹന്നാന്‍ ആശുപത്രിയിലായതിന് ശേഷം അദ്ദേഹത്തിന്റെ മുഖ്യ പ്രചാരണം സോഷ്യല്‍ മീഡിയകളിലൂടെ ആയിരുന്നു. പാര്‍ട്ടി നേതാക്കള്‍ വരെ പ്രചരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതോടെ സോഷ്യല്‍ മീഡിയകളില്‍ മാത്രമായി പ്രചരണം ഒതുങ്ങിയെന്നും ആക്ഷേപമുണ്ട്.
ഇതിനിടയിലാണ് ഇപ്പോള്‍ എ.എന്‍ രാധാകൃഷ്ണന് അധിക്ഷേപിച്ച് ബെന്നി ബെഹന്നാന്‍ രംഗത്തെത്തിയത്.
നേരത്തെ ട്വന്റി-20 എന്ന കിഴക്കമ്പലത്തെ ഭരണകക്ഷിയായ സംഘടനയെ ആക്ഷേപിച്ചും ബെന്നി ബെഹന്നാന്‍ പ്രസ്താവന നടത്തിയിരുന്നു. ഒരു പഞ്ചായത്തിലെ സംഘടന വിചാരിച്ചാല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒരു ചുക്കും നടക്കില്ല എന്നായിരുന്നു ബെന്നി ബെഹന്നാന്റെ പ്രസ്താവന. ഇതിനെതിരെ ട്വന്റി-20 പ്രതിഷേധ മാര്‍ച്ചുമായി രംഗത്തെത്തിയിരുന്നു.
ചാലക്കുടിയില്‍ ശക്തമായ ത്രികോണ മത്സരത്തിന് വേദിയൊരുക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ മുന്നേറ്റം നടത്തിയിരുന്നു. ഇതിലുള്ള അസഹിഷ്ണുതയാണ് യുഡിഎഫ് അണികളും നേതാക്കളും നടത്തുന്നത് എന്നാണ് ആക്ഷേപം.
മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഏറെ പിന്നിലായതില്‍ സ്ഥാനാര്‍ത്ഥി അസംതൃപ്തനാണെന്നും വിലയിരുത്തലുകളുണ്ട്. ആശുപത്രിയില്‍ നി്‌നന് ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം മണ്ഡലത്തില്‍ യുഡിഎഫ് പ്രചരണം സജീവമായിട്ടില്ല എന്നതും യുഡിഎഫ് കേന്ദ്രങ്ങളെ അലട്ടുന്നുണ്ട്.
https://www.facebook.com/perumbavoor/photos/a.1433967463505606/2358397921062551/?type=3&theater
Discussion about this post