തലശ്ശേരി: മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം എൽ.ഡി.എഫ്. വടകര മണ്ഡലം സ്ഥാനാർഥി പി.ജയരാജന്.
ഐ ആർ പി സി ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയവരുടെ കൂട്ടായ്മയായ ഉണർവ്വാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.മദ്യത്തിനും,മയക്കുമരുന്നിനും അടിപ്പെടുന്നവരെ അതിൽനിന്ന് പിന്തിരിപ്പിച്ചതിനും,രോഗീ ശ്രുശൂഷയ്ക്കായി മുൻ കൈ എടുത്തതിനുമാണ് അവാർഡ് നൽകുന്നത്.
ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലെയും,എം എസ് എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിലെയും പ്രതിയാണ് പി ജയരാജൻ.
മനോജ് വധക്കേസിൽ യുഎപിഎ പ്രകാരമാണ് ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്.ഗൂഢാലോചന കുറ്റമാണ് ജയരാജനു മേൽ ചുമത്തിയിരിക്കുന്നത്.ജയരാജനെതിരെ സിബിഐയ്ക്ക് തെളിവ് ലഭിച്ചതിനാലാണ് അദ്ദേഹത്തെ പ്രതി ചേര്‍ത്തത്.ഷുക്കൂർ വധക്കേസിൽ ജയരാജന്റെയും,സിപിഎമ്മിന്റെയും പങ്ക് എം എൽ എ ഷംസീർ തന്നെ വെളിപ്പെടുത്തിയിരുന്നു.
Discussion about this post