വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ. ആദിവാസി ഗോത്രസഭയുടെ സ്ഥാനാർത്ഥി ബിജു കാക്കത്തോട് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.
വയനാടിന്റെ വികസനവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ദേശീയതലത്തില്‍ ഉയര്‍ത്തിക്കാണിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലെ ഒരു നേതാവ് വയനാടിന് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് പിന്മാറുന്നതെന്ന് ബിജു കാക്കത്തോട് വ്യക്തമാക്കി. നിലവില്‍ വയനാട് മണ്ഡലത്തിലെ ആദിവാസി ഗോത്രസഭ സ്ഥാനാര്‍ത്ഥിയാണ് ബിജു കാക്കത്തോട്.
ഇരുപത് ആദിവാസി വിഭാഗങ്ങള്‍ ചേര്‍ന്ന ഗോത്രയുടെ പിന്തുണ ആദിവാസി മേഖലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ എന്‍.ഡി.എ യെ സഹായിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
Discussion about this post