താന്‍ ദത്താത്രേയ ബ്രാഹ്മണനാണെന്ന് ഉത്തരേന്ത്യ നീളെ പ്രസംഗിച്ച് നടക്കുന്ന രാഹുല്‍ കേരളത്തിലെത്തിയപ്പോള്‍ വയനാടന്‍ ചിക്കന്‍ കഴിക്കുന്ന ദൃശ്യം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വയനാട്ടെത്തിയ രാഹുല്‍ഗാന്ധി കേരളീയ സദ്യയ്ക്കൊപ്പം കോഴി പൊരിച്ചതു കഴിച്ചത് മാധ്യമങ്ങള്‍ വലിയ കോളം വാര്‍ത്തയാക്കിയിരുന്നു.വയനാടന്‍ ചിക്കന്‍ ഫ്രൈ ഇതോടെ താരമായി എന്നൊക്കെയായിരുന്നു മാതൃഭൂമി പോലുള്ള പത്രങ്ങളുടെ തലക്കെട്ട്. ഇതോടെ ചിക്കനും വെജ് ആയോ എന്നായി ട്രോളര്‍മാര്‍. രാഹുല്‍ ശരിക്കും ബ്രാഹ്മണനാണോ അതോ വയനാട് എത്തിയപ്പോള്‍ മാറിയതാണോ എന്നും ചിലര്‍ പരിഹസിക്കുന്നു.
നേരത്തെ ഹിമാലയന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധി നേപ്പാളിലെ ഹോട്ടലില്‍ നിന്ന് മാംസാഹാരം കഴിച്ചുവെന്ന ഹോട്ടല്‍ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
മാംസാഹാരം വര്‍ജ്ജിക്കുന്നതില്‍ നിഷ്ഠയുള്ളവരാണ് ബ്രാഹ്മണര്‍. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍. പല ഗ്രാമങ്ങളിലും മാംസാഹാരം പോലും ലഭ്യമല്ലാത്ത വിധത്തില്‍ ഭൂരിപക്ഷവും വെജിറ്റേറിയന്‍ രീതി പിന്തുടരുന്നവരുമാണ്.
എന്തായാലും ചിക്കന്‍ ഫ്രൈ കഴിക്കുന്ന രാഹുല്‍ ഉത്തരേന്ത്യയിലെ തെരഞ്ഞടുപ്പ് വിഷയമാകുമെന്ന് ഉറപ്പാണ്.
Discussion about this post