വടകരയില്‍ ഹിംസയെ തോല്‍പിക്കുന്നതിന്റ ഭാഗമായി സിപിഎം നേതാവ് പി ജയരാജന് വോട്ട് ചെയ്യില്ല എന്ന് പ്രസംഗിച്ചതിന്റെ പേരില്‍ പ്രമുഖ ഇടതുപക്ഷ എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പങ്കെടുക്കേണ്ടിയിരുന്ന പുസ്തകപ്രകാശന ചടങ്ങ് ഇല്ലാതാക്കിയെന്ന് ആരോപണം. അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരേ തൃശ്ശൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഹാലിളകിയവര്‍ പിന്നില്‍ നിന്ന് ചരട് വലിച്ചാണ് പുസ്തകപ്രകാശനച്ചടങ്ങ് ഇല്ലാതാക്കിയതെന്ന് കല്പറ്റ നാരായണന്‍ പറഞ്ഞു.
ബുധനാഴ്ച പയ്യോളി ജി.വി.എച്ച്.എസ്. സ്‌കൂളില്‍ നടത്താനിരുന്ന പുസ്തകപ്രകാശനച്ചടങ്ങ് സ്‌ക്കൂള്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതിനാല്‍ നടന്നിരുന്നില്ല. പ്രതിഷേധമുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌കൂള്‍ പ്രധാനാധ്യാപകനും ക്യാമ്പ് ഓഫീസറുമായ കെ.എന്‍. ബിനോയ് കുമാര്‍ അനുമതി നിഷേധിച്ചതെന്നാണ് വിവരം. വിവാദത്തില്‍ നില്‍ക്കുന്ന ആളെവെച്ച് തിരഞ്ഞെടുപ്പ് സമയത്ത് മൂല്യനിര്‍ണയക്യാമ്പില്‍ പരിപാടി നടത്തുന്നതിനെതിരേ പലകോണുകളില്‍നിന്നും ക്യാമ്പ് ഓഫീസര്‍ക്ക് ഫോണ്‍വിളി വന്നു. ചിലതെല്ലാം ഭീഷണിസ്വരത്തിലായിരുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലീസില്‍നിന്നും സമര്‍ദമുണ്ടായി. ഈ സാഹചര്യത്തില്‍ പ്രത്യാഘാതങ്ങളും പ്രതിഷേധവും ഭയന്ന് പുസ്തകപ്രകാശനച്ചടങ്ങിന് അനുമതി വേണ്ടെന്നുവെക്കുകയായിരുന്നു. 12 മണിക്ക് നടത്താനിരുന്ന പരിപാടിക്ക് അവസാനനിമിഷമാണ് അനുമതി നിഷേധിക്കപ്പെട്ടത്.വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനായ നാസര്‍ കക്കട്ടില്‍ കുട്ടികള്‍ക്കായി രചിച്ച രണ്ടു പുസ്തകങ്ങളാണ് പ്രകാശനം ചെയ്യേണ്ടിയിരുന്നത്. നളചരിതം ആട്ടക്കഥയും കാളിദാസകൃതികളുമാണ് പുസ്തകങ്ങള്‍.
എസ്.എസ്.എല്‍.സി. പരീക്ഷയുടെ മലയാളം പേപ്പറിന്റെ മൂല്യനിര്‍ണയ ക്യാമ്പ് പയ്യോളി സ്‌കൂളില്‍ നടക്കുന്നുണ്ട്. ഈ ക്യാമ്പിന്റെ ഇടവേളയില്‍ പരിപാടിനടത്താന്‍ ഒരാഴ്ച മുമ്പാണ് അനുമതിനല്‍കിയത്.നാസറും മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ നാലാംതീയതി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കല്പറ്റ നാരായണന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ നടത്തിയ പ്രസംഗം ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. . വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. ജയരാജിനെതിരേയായിരുന്നു പ്രസംഗം. സമൂഹമാധ്യമങ്ങളില്‍ പ്രസംഗം വൈറലായി മാറി. പ്രസംഗത്തിനെതിരേ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പും ഉയര്‍ന്നു. ജയരാജിനെതിരേ ജയിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമെന്നും കല്പറ്റ നാരായണന്‍ പ്രസംഗിച്ചിരുന്നു.
പരിപാടി മാറ്റിവച്ചതിനെതിരെ കല്‍പറ്റ നാരായണന്‍ രംഗത്തെത്തിയിട്ടും അദ്ദേഹത്തിന് പിന്തുണയുമായി പ്രമുഖ എഴുത്തുകാരാരും വരാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സിപിഎം ഭീതിയില്‍ തൂലിക ചലിപ്പിച്ച് അവാര്‍ഡ് കൊയ്യാനിറങ്ങുന്നവര്‍ കൈവിട്ട കളിക്ക് നില്‍ക്കില്ലെന്നാണ് പരിഹാസം.
”തന്റെ മണ്ഡലമായ വടകരയില്‍ ഞാന്‍ വോട്ടു നല്‍കുന്നത് ബിജെപിക്കെതിരായല്ല. പി ജയരാജന്‍ എന്ന ഒരാള്‍ ജയിക്കാതിരിക്കാന്‍ ആണ്. ഇത് ഹിംസയോടുള്ള എന്റെ എതിര്‍പ്പാണ്. ജനാധിപത്യത്തോടുള്ള എന്റെ ആദരവാണ്. നമ്മള്‍ ഫാസിസത്തിനെതിരായാണ് പ്രതികരിക്കുന്നത്. ഇടത് ഫാസിസമായാലും വലതായാലും ഫാസിസമാണ്. ജയരാജനെതിരായ ആരോപണങ്ങളെല്ലാം സത്യമാണ്. ഏഷ്യാനെറ്റിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്റെ കഴുത്തിന് പിടിക്കുന്നത് കണ്ടതിന് ശേഷം ഞാന്‍ ജയരാജന് എതിരാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ നേര്‍ക്കുള്ള കടന്നു കയറ്റമായിരുന്നു അത്. സൂഷ്മമായ ഫാസിസമാണ് അത്. വടകരയില്‍ ആര്‍ക്ക് വോട്ട് കൊടുത്താല്‍ ജയരാജന്‍ തോല്‍ക്കുമെന്ന് മനസിലാക്കി അയാള്‍ക്ക് വോട്ടു ചെയ്യും. ഇടതുപക്ഷം ഒരു ബ്രാന്‍ഡ് നയിമല്ല. പ്രവര്‍ത്തനം കൊണ്ടാണ് അത് തെളിയിക്കേണ്ടത്. സ്മരണ കൊണ്ട് മാത്രം ഒരു പാര്‍ട്ടിയെ ഇടതുപക്ഷമായി നിലനിര്‍ത്താനാവില്ല. വരും കാലത്തും ഇരമ്പുന്ന സ്മരണകള്‍ ഉണ്ടാവണം”
കല്‍പറ്റ നാരായണന്റെ പ്രസംഗത്തില്‍ നിന്ന്
https://youtu.be/lFTLggpoQh0
Discussion about this post