ലോക്സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി എല്‍ഡിഎഫിനെ പിന്തുണയ്ക്കും. ഡല്‍ഹിയില്‍ എഎപി നേതൃത്വവുമായിസിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ഘടകത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠനാണ് അരവിന്ദ് കെജരിവാള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് സിആർ നീലകണ്ഠനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയതായും ആപ്പ് അറിയിച്ചു.
മലപ്പുറത്ത് എല്‍ഡിഎഫിനും 13 മണ്ഡലങ്ങളില്‍ യൂഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആംആദമി പിന്തുണ പ്രഖ്യാപിച്ചത്.
Discussion about this post