തൃശൂർ : തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയോടൊപ്പം തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത ബിജു മേനോനെ പിന്തുണച്ച് സംവിധായകൻ മേജർ രവി .
ബിജു മേനോന് നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളെയും താൻ അപലപിക്കുന്നുവെന്നും,ബിജുവിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും മേജർ രവി ഫെയ്സ്ബുക്കിൽ കുറിച്ചു.
സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോന്റെ സിനിമകള്‍ ബഹിഷ്ക്കരിക്കുമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി. ബിജു മേനോന്റെ ഫെയ്സ്ബുക്ക് പേജില്‍ രൂക്ഷമായ ആക്രമണമാണ് സിപിഎം സൈബര്‍ അണികള്‍ നടത്തുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
‘ സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന്റെ പേരിൽ ബിജു മേനോൻ നേരിടുന്ന സൈബർ ആക്രമണങ്ങളെ ശക്തിയായി അപലപിക്കുന്നു.ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്കതയോടെ പെരുമാറാന്‍ ശ്രമിക്കണം. സൗഹൃദത്തിന്റെ വില മനസ്സിലാക്കൂ,ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്ക്കൂ. ഞാന്‍ അപലപിക്കുന്നു.ബിജു മേനോന് എന്റെ എല്ലാ പിന്തുണയും.ജയ് ഹിന്ദ് ‘
Discussion about this post