ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്.നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
സംഘര്‍ഷം ഒഴിവാക്കാനായി കേന്ദ്ര സേനയെ ഇറക്കി.സേന ഇരുവിഭാഗങ്ങളിലുമായി നിലയുറപ്പിച്ചത് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതുകൊണ്ടും സംഘര്‍ഷം വഷളായില്ല.സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post