ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഊഴം കഴിഞ്ഞു.ഇനി ഫലപ്രഖ്യാപത്തിന് നാളുകള്‍ മാത്രം അവശേഷിക്കേ വിശ്രമത്തിനൊന്നും സമയം കൊടുക്കതെ ഇപ്പോഴും തിരക്കിലാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.പ്രചാരണ സാമാഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി.
മായമില്ലാത്ത പശയാണ് എത്ര കോട്ടടിച്ചിട്ടും ചുമരെഴുത്ത് മായ്ക്കാനാകുന്നില്ലെന്ന് പറഞ്ഞ കണ്ണന്താനം തന്നെ അതിന് മറുപടിയും നല്കി. മനുഷ്യഹൃദയത്തില്‍ തന്നെ പതിഞ്ഞ് കിടക്കുന്നതിനാല്‍ നീക്കം ചെയ്യാന്‍ പാടാണെന്നായിരുന്നു മറുപടി. ഇതിനു ശേഷം പോസ്റ്ററുകള്‍ നീക്കം ചെയ്യലായിരുന്നു അടുത്ത പടി.
പോസ്റ്ററുകളും ചുവരെഴുത്തുകളും നിരോധിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ വക്കാന്‍ കണ്ണന്താനം മറന്നില്ല. ഒരു പാട് കാശ് ലഭിക്കാനും പരിസരം വൃത്തികേടാകാതിരിക്കാനും ഇത് കൊണ്ട് സാധിക്കുമെന്നായിരുന്നു അറിയിച്ചത്. കണ്ണന്താനത്തിന്റെ നിര്‍ബന്ധപ്രകാരം പരിസ്ഥി സൗഹാര്ദപരമായായിരുന്നു ഇത്തവണ ബിജെപി പ്രചാരണം നടത്തിയത്
Discussion about this post