തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദിച്ച് കൊന്ന കേസില്‍ കുട്ടിയുയെ അമ്മ അറസ്റ്റില്‍. കുറ്റകൃത്യം മറച്ച് വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായാണ് കുട്ടി മരിച്ചത്.അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് റിമാന്റിലാണ്.
മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് അമ്മയുെട സുഹൃത്തിന്റെ ആക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കുകളോടെ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്.
തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയും സുഹൃത്ത് അരുണ്‍ ആനന്ദും കുട്ടികളും കുമാരമംഗലത്തെ വീട്ടില്‍ വാടകയ്ക്ക് എത്തുന്നത് ഒരുമാസം മുമ്പാണ് . അയല്‍വാസികളുമായി ഇവര്‍ക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല . യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു അരുണ്‍ ആനന്ദ് . ഭര്‍ത്താവിന്റെ മരണശേഷമാണ് യുവതിയും അരുണും ഒരുമിച്ച് താമസം തുടങ്ങിയത് . അരുണ്‍ കുട്ടികളെ പലപ്പോഴും ഉപദ്രവിച്ചിരുന്നു . ഇളയകുട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ അരുണ്‍ ചുമതലപ്പെടുത്തിയിരുന്നത് ജ്യേഷ്ഠനെയാണ്
ഏപ്രില്‍ 28ന് രാത്രി ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് അരുണ്‍ മൂത്തകുട്ടിക്കെതിരെ തിരിഞ്ഞത്. വിളിച്ചുണര്‍ത്തി ഇളയയാളെ മൂത്രമൊഴിപ്പിക്കാത്തതിന്റെ പേരിലായിരുന്നു ആക്രമണം. മദ്യാസക്തിയിലായിരുന്ന അരുണ്‍ ഉറങ്ങിക്കിടന്ന മൂത്തകുട്ടിയെ വിളിച്ചുണര്‍ത്തി തൊഴിച്ചു. തുടര്‍ന്ന് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു . മുറിയിലെ ഷെല്‍ഫില്‍ ഇടിച്ച് തലയ്‌ക്കേറ്റ ക്ഷതമാണ് കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാക്കിയത്
Discussion about this post