തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര എഴുന്നെള്ളിപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പരിഹാസവുമായി എഴുത്തുകാരന് എം.വി ബെന്നി.
രാജീവ് ഗാന്ധി ബെല്‍റ്റ് ബോംബ് പൊട്ടി കൊല്ലപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാക്കളാരും സമീപത്ത് ഇല്ലാത്തത് പോലെയാകരുത്.തെച്ചിക്കോട്ട്കാവ് രാമചന്ദ്രനേയും സ്ഥലം ആനപ്രേമികളേയും ഒരേ ചങ്ങലയില്‍ ബന്ധിപ്പിക്കണം. ഒരുത്തനേയും ഓടിപ്പോകാന്‍ സമ്മതിക്കരുത് എന്നാണ് ബെന്നിയുടെ
തെച്ചിക്കോട്ട് രാമചന്ദ്രന് തന്നെ വരണമെന്ന് നിര്‍ബ്ബന്ധമുള്ളവരുടെ വാക്കുകളും നമ്മള് അവഗണിക്കരുത്. അവരുടെ മാത്രം അകമ്പടിയോടെ തെച്ചിക്കോട്ട് രാമചന്ദ്രന് വരട്ടെ.
പണ്ട് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി വന്നത് ഓര്‍മ്മയുണ്ടല്ലോ. ബെല്‍റ്റ് ബോംബ് പൊട്ടുമ്പോള്‍ തലയെടുപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവും സമീപത്തില്ല. രാജീവ് ഗാന്ധിയുടെ കൂടെ ഫോട്ടോയില്‍ വരാന്‍ തലക്കിടിച്ചു നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും മുന്‍കൂറായി മുങ്ങി.
ഇത് അതുപോലാകരുത്. തെച്ചിക്കോട്ട് രാമചന്ദ്രനേയും സ്ഥലം ആനപ്രേമികളേയും ഒരേ ചങ്ങലയില്‍ ബന്ധിപ്പിക്കണം. ഒരുത്തനേയും ഓടിപ്പോകാന്‍ സമ്മതിക്കരുത്!
Discussion about this post