കലികൊണ്ടു നിൽക്കുന്ന കടൽ തിരമാലകളെ ചെറുക്കാൻ മണൽ നിറച്ച ചാക്ക് കൊണ്ട് കടൽ ഭിത്തി നിർമ്മിച്ച മന്ത്രി തോമസ് ഐസക്കിന്റെ ആശയത്തിനൊപ്പം തീരപ്രദേശവും കടലെടുത്തു . ദുരിതത്തിലായത് അമ്പലപ്പുഴ തീരപ്രദേശ മേഖലയിലെ ജനങ്ങൾ .
ചിലവ് ചുരുക്കാൻ വേണ്ടിയാണ് കടലാക്രമണത്തെ ചെറുക്കാന്‍ കല്ലുകൊണ്ടുള്ള കടല്‍ഭിത്തിക്ക് പകരം മണല്‍ച്ചാക്ക് അടുക്കിവെച്ചുള്ള പരീക്ഷണം നടത്തിയത് . എന്നാൽ കടലാക്രണം ഏറ്റവും ശക്തമായ അമ്പലപ്പുഴ മേഖലയില്‍ മണല്‍നിറച്ച ചാക്കുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോവുകയും ശേഷിച്ചവ തകരുകയും ചെയ്തു.
വലിയചാക്കുകളില്‍ കടല്‍ത്തീരത്തെ മണല്‍ നിറച്ചാണ് കടല്‍ഭിത്തിപോലെ ഒന്നിനുമുകളില്‍ ഒന്നായി വെച്ചായിരുന്നു പരീക്ഷണം. എന്നാല്‍ കരിങ്കല്ലിന് തടുത്ത് നിര്‍ത്താന്‍ കഴിയാത്ത ശക്തമായ തിരമാലകളെ എങ്ങനെ മണല്‍ച്ചാക്കിന് തടയാന്‍ കഴിയും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോഴും കടല്‍ഭിത്തിയില്ലാതെ വീടുകള്‍ കടലെടുക്കുന്നുണ്ട്. പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിക്കുമെന്ന വാഗ്ദാനം നല്‍കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ജനങ്ങളെ ദുരിതത്തിലാക്കിയുള്ള തോമസ് ഐസക്കിന്റെ ചിലവ് ചുരുക്കൽ ആശയത്തിനെതിരെ നാട്ടുകാർ രംഗത്തിറങ്ങിയിട്ടുണ്ട്.
Discussion about this post