ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിംഗ് നടത്തും. കല്യാശ്ശേരി,പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക..കല്യാശ്ശേരിയിലെ 19,69,70 നമ്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48ാംമത് ബൂത്തിലുമാണ് റീപോളിംഗ് നടത്തുന്നത്. തെരഞ്ഞെടുപ്പ് ഞായറാഴ്ച്ച നടക്കാന്‍ സാധ്യത.
റീപോളിംഗ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപനം നടത്തും.
ഇതുവരെ ഇരുന്നൂറ്റി നാല്‍പത്തിരണ്ട് പരാതികളാണ് കെ.സുധാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായ കെ.സുരേന്ദ്രന്‍ കലക്ടര്‍ക്ക് നല്‍കിയത്. ഇതില്‍ ധര്‍മ്മടം കുന്നിരിക്ക ബൂത്തില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനായ സായൂജിനെതിരെ പൊലീസ് കേസെടുത്തു. 199 പരാതികളില്‍ പ്രാഥമിക അന്വേഷണം നടക്കുന്നു. യഥാര്‍ഥ വോട്ടറെയും കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ടവരെയും വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്.
Discussion about this post