പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ജയിക്കുമെന്ന് മറുനാടന്‍-റാവിസ് ഗ്രൂപ്പ് ഓണ്‍ലൈന്‍ അഭിപ്രായ സര്‍വ്വേ.അതിശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ്. ശശി തരൂരിനാണ് മുന്‍തൂക്കമെങ്കിലും കുമ്മനം രാജശേഖരന്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട് .
അഞ്ചിടത്ത് ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്നും സര്‍വ്വേ.തിരുവനന്തപുരത്തും തൃശൂരിലും പാലക്കാടും ബിജെപിയാണ് രണ്ടാമത്.കോട്ടയത്ത് എന്‍ഡിഎ സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസിന്റെ പിസി തോമസും രണ്ടാമത് എത്തുമെന്നും സര്‍വ്വേ ഫലം.
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മുന്നിലെത്തും.സുരേന്ദ്രന് 45% വോട്ടാണ് ലഭിക്കുന്നത്.ത്രികോണപോര് ശക്തമായ പത്തനംതിട്ടയില്‍ വിശ്വാസികളുടെ കരുത്ത് സുരേന്ദ്രന് തുണയാകും.ഇവിടെ ആറന്മുള എംഎല്‍എ കൂടിയായ വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് പ്രവചനം.
എന്നാല്‍ പാലക്കാടും ആറ്റിങ്ങലിലും ആലപ്പുഴയിലും മാത്രമാണ് എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വ്വേ പറയുന്നു.എന്നാല്‍ 16 ഇടങ്ങലില്‍ യുഡിഎഫ് വിജയിക്കുമെന്നും പറയുന്നു.
Discussion about this post