ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതടക്കം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല സാധ്യതകള്‍ പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ദന് യോഗേന്ദ്ര യാദവ്.
ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നു. എന്നാല്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാനാണ് നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ഏറ്റവും കൂടുതല്‍ സാധ്യത .ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത തള്ളികളായാനാകില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.ദ പ്രിന്റില്‍ എഴുതിയ ലേഖനത്തിലാണ് യോഗേന്ദ്രയുടെ വിലയിരുത്തല്‍.
രാജ്യവ്യാപകമായി ബിജെപിയ്ക്ക് കനത്ത നഷ്ടം ഉണ്ടായാല്‍ മാത്രമേ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകുകയുള്ളു. എന്നാല്‍ അതിന് സാധ്യത കുറവാണെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിലിയിരുത്തലുകളുടെയോ എക്സിറ്റ് പോളുകളുടെയോ അടിസ്ഥാനത്തിലല്ല, താന്‍ ഈ പ്രവചനം നടത്തുന്നതെന്ന് യോഗേന്ദ്രയാദാവ് ലേഖനത്തില്‍ പറയുന്നുണ്ട്.
Discussion about this post