കൊല്ലം കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി തിരുവനന്തപുരത്തെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ഇതൊടൊപ്പം ക്ഷേത്രത്തിലെ ആചാരമായ മണിക്കെട്ടല്‍ ചടങ്ങിലും കുമ്മനം സംബന്ധിച്ചു.ഇതിന്റെ ചിത്രങ്ങള്‍ കുമ്മനം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ഈ തീരദേശത്തു എത്തുന്നത്.
കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്ന കേരള സർക്കാർ സ്ഥാപനം തദ്ദേശ വാസികളായ 800 ഇൽ പരം കുടുംബങ്ങളെ ഇവിടെ നിന്നും കുടി ഒഴിപ്പിച്ചു. സ്ഥലം മുഴുവൻ ഏറ്റെടുത്തിട്ട് 13 വർഷം കഴിഞ്ഞു. ഇപ്പോഴും അവരെ പുനരധിവസിപ്പിച്ചിട്ടില്ല. കരിമണൽ ഖനനം ചെയ്ത ശേഷം മണ്ണിട്ടുനികത്തി വീണ്ടും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ക്ഷേത്രം മാത്രമേ തീരദേശത്തുള്ളു.ആർത്തിരമ്പുന്ന തിരമാലകൾ ഏതുനിമിഷവും ക്ഷേത്രത്തെ വിഴുങ്ങുമെന്നു ഭക്തജനങ്ങൾ ഭയപ്പെടുന്നു. പുലിമുട്ടും ശക്തമായ കൽഭിത്തിയും പണിതു ക്ഷേത്രത്തെ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ എം ആർ എൽ ഇന്റെ നിഷേധാത്മക നയത്തിനെതിരെ ജനരോഷം ആളിക്കത്തുന്നുണ്ട്. പൊന്മന പ്രദേശത്തിന്റെ നിലനിൽപ്പ് അപകടത്തിലായ സാഹചര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.
https://www.facebook.com/kummanam.rajasekharan/posts/2002380803205030?__xts__%5B0%5D=68.ARCi8l4zjzuKjhy1nys9SCk_ITKi8pplFOcXlnZU1Po_yRju_IGjQX0-Gt0WSyJn_TosuEaAxSXLs-zUNNCspj4iaMQtpr6Khg82-W0D4WcSLfHu_7x8YhDc9eBkV8rUg0MsJqwFYBYfB5a1ofJXzK4PGuv9SpAmIn9Qh-K-InyzN1UNsN_pikG_9U2wRdvmZm1yMX2jGi5YSUDTZ8dbalavBuH8MZ8MWP2L0G7CUzCV4DHyHa-2EOEHl5mF8GecTnBZcxAsxwHLPYNwKFGABFZstvWmQdv9NFAUobijpHdyYQo4PPmi9t83K4eOy_5MZYtOtNE3LiPzCfmPanvdl-MhUQ&__tn__=-R
Discussion about this post