ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടർന്ന് രണ്ടു പരീക്ഷകൾ വീണ്ടും നടത്താൻ പിഎസ്സി തീരുമാനിച്ചു. എക്സൈസ് വകുപ്പിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ, വൊക്കേഷണൽ ഹയർ സെക്കന്ററി വകുപ്പിൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് പരീക്ഷ. ഒന്നര വര്ഷം മുൻപ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
Discussion about this post