ഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ- ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ ആറ് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം. ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ തലവന്മാരെയാണ് വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ല. ഇവരെക്കൂടാതെ കമലഹാസന്, രജനീകാന്ത് തുടങ്ങിയവരടക്കം രാജ്യത്തിനകത്തു നിന്നുള്ള പ്രമുഖരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഏഴിന് ആണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് ബിജെപി ആരംഭിക്കും. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്.
പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം പെരുന്നാളിന് ശേഷം ആറിന് തുടങ്ങാനാണ് ആലോചന. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പത്തിനാകും. രാഷ്ട്രപതിയുടെ പ്രസംഗവുമുണ്ടാകും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്കിക്കൊണ്ടാവും മോദിയുടെ ആദ്യ പ്രസംഗം.
Discussion about this post