മുന്‍ വ്യോമയാന മന്ത്രിയും എന്‍.സി.പി നേതാവുമായ പ്രഫൂല്‍ പട്ടേലിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു.ജൂണ്‍ ആറിനു ഹാജരാകണം എന്നാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . 2008-09 കാലത്ത് എയര്‍ ഇന്ത്യയുടെ ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനകമ്പനികളുമായി പങ്കുവെച്ചതില്‍ ഇടനിലക്കാരനായ ദീപക് തല്‍വാറിനുള്ള പങ്ക് സംബന്ധിച്ച അന്വേഷണമാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരില്‍ പ്രഫൂല്‍ പട്ടേല്‍ വ്യോമയാനമന്ത്രിയായിരുന്ന കാലത്തെ ക്രമക്കേടുകളെ പറ്റിയാണ് അന്വേഷണം .അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുമെന്ന് പ്രഫൂല്‍ പട്ടേല്‍ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും വ്യോമയാന മേഖലകളിലെ സങ്കീര്‍ണതകള്‍ ഇ.ഡി യെ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുള്ളതായും പ്രഫൂല്‍ പ്രതികരിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് യു.എ.ഇ ഇടനിലക്കാരനായ ദീപക് തല്‍വാറിനെ ഇന്ത്യയ്ക്ക് കൈമാറിയത്. ഇപ്പോള്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലാണ് തല്‍വാര്‍.
Discussion about this post