ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മേയ് വരെയുള്ള അഞ്ച് മാസങ്ങള്‍ക്കിടയില്‍ കാശ്മീരില്‍ സുരക്ഷാസേന വധിച്ചത് 101 ഭീകരരെ. കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍ , കുല്‍ഗാം, അനന്ത്നാഗ് തുടങ്ങിയ ജില്ലകളിലാണ് സുരക്ഷാസേനയുടെ തീവ്രവാദവിരുദ്ധ നടപടികള്‍ ശക്തമായി കൂടുതലും നടന്നത്.
2017 ല്‍ 57 ഭീകരെയാണ് സൈന്യം ഈ കാലയളവില്‍ വധിച്ചത് എങ്കില്‍ 2018 ആയതോടെ 70 ആയി ഉയര്‍ന്നു. ഈ വര്‍ഷം സൈന്യം കൂടുതല്‍ ശക്തമായി ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.
ഒരുമാസം ശരാശരി 20 ഭീകരര്‍ സുരക്ഷാസേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുന്നതായിട്ടാണ് കണക്കുകള്‍. കൊല്ലപ്പെട്ട 101 ഭീകരരില്‍ 76 പേര്‍ കശ്മീരികളാണ്. മറ്റുള്ള 25 പേര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയവരുമാണ്. ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഘസ്വതുള്‍ ഹിന്ദ് തുടങ്ങിയ ഭീകരസംഘടനകളില്‍ പെട്ടവരാണ് കൊല്ലപ്പെട്ടവര്‍.
സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്നതുള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളിലും ഭീകരരുമായുള്ള ഏറ്റുമുട്ടലുകളിലും 61 സുരക്ഷാ സേനാംഗങ്ങള്‍ ഈ കാലയളവില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്.
Discussion about this post