ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍ -32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് വിമാനം വിമാനം കാണാതായി. ചൈനീസ് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെ മെന്‍ചുക്ക എയര്‍ ഫീല്‍ഡില്‍ നിന്ന് കാണാതായതായാണ് വിവരം. അരുണാചല്‍ പ്രദേശിലെ ജോഡ്ഹട്ടില് നിന്നും 12.25 ന് പുറപ്പെട്ട വിമാനത്തില്‍ നിന്നാണ് ഉച്ചയ്ക്ക് 1.00 മണിക്ക് ആണ് അവസാനമായി അധികൃതരുമായി ബന്ധപ്പെട്ടത്. അതിനു ശേഷം വിമാനവുമായി ആശയവിനിമയത്തിന് സാധിച്ചിട്ടില്ലെന്നാണ് സൂചന.
വിമാനം കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍ 13 അംഗങ്ങള്‍ വിമാനത്തിലുള്ളതായാണ് പ്രാഥമിക വിവരം. എട്ടുപേര്‍ വിമാനത്തിലെ ജീവനക്കാരും, അഞ്ചുപേര്‍ യാത്രക്കാരാണെന്നും ആണ് ലഭ്യമായ വിവരങ്ങള്‍ .
Discussion about this post