കാറപകടത്തില്‍ മരിച്ച ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം. വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സ്വര്‍ണക്കടത്തുകേസില്‍ പ്രകാശൻ തമ്പിയുള്‍പ്പെടെയുള്ളവര്‍ പ്രതികളായ സാഹചര്യത്തില്‍ ഡിആര്‍ഐ സംഘം ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിരുന്നു.
ബാലഭാസ്കറിന്റെ സുഹുത്തുക്കളായ പ്രകാശൻ തമ്പി അടക്കമുള്ളവരെ സംശയമുണ്ടെന്നും കൊലപാതകമാണോയെന്നു പരിശോധിക്കണമെന്നുമായിരുന്നു പിതാവിന്റെ പരാതി. പ്രകാശൻ തമ്പി സ്വർണക്കടത്തിൽ അറസ്റ്റിലായതോടെയാണ് മരണത്തിൽ വീണ്ടും സംശയമുണർന്നത്.
അതേസമയം ബാലഭാസ്കറിന്റെ മരണം നടന്ന് എട്ടുമാസത്തിന് ശേഷവും മൊബൈല്‍ഫോണ്‍ കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അപകടത്തിനുശേഷംവന്ന ഒരു ഫോണ്‍കോളിനെ സംബന്ധിച്ചും ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ക്രൈം ബ്രാഞ്ച് മൊബൈല്‍ തേടുകയാണ്. അപകടസമയത്ത് ബാലഭാസ്കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള പ്രകാശ് തമ്പിയുടെ കൈവശമാണ് എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാനായി പ്രത്യേക സാമ്പത്തികകോടതിയില്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്കി
Discussion about this post