ദുബായിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികളക്കം പതിനേഴ് പേര് മരിച്ചു. മരിച്ചവരിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞു. മസ്കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. അല്‍ റാഷിദിയ എക്സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശ്ശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.സാമൂഹ്യപ്രവർത്തക സംഘടനാ നേതാവാണ് മരിച്ച ജമാലുദ്ദീൻ. അപകടത്തിൽ മരിച്ച മറ്റ് രണ്ട് മലയാളികളെ ഇനിയും തിരിച്ചറിയാനുണ്ട്. ആകെ പത്ത് ഇന്ത്യാക്കാരാണ് അപകടത്തിൽ മരിച്ചത്.
ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. റാഷിദ് ആശുപത്രിയിലെ മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post