നിപ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന 52 പേർക്ക് നിപ ലക്ഷണങ്ങളില്ലെന്ന് ജില്ലാ കളക്ടർ. ഐസൊലേഷൻ വാർഡിലേക്ക് പനിയും ചില രോഗലക്ഷണങ്ങളുമായി ഇന്നലെ എത്തിയ രോഗിക്കും നിപയില്ലെന്ന് പരിശോധനാ ഫലം ലഭിച്ചു. ഇതോടെ ഐസൊലേഷൻ വാർഡിൽ ഇപ്പോഴുള്ള ഏഴ് പേർക്കും നിപയില്ലെന്ന് വ്യക്തമായി.
നിപ രോഗലക്ഷണങ്ങളുമായി ഇന്നലെ വരെ ഐസൊലേഷൻ വാർഡിലുണ്ടായിരുന്നത് 11 പേരാണ്. ഇന്നലെ അസുഖം ഭേദമായതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ നിന്ന് അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇതോടെ ഐസൊലേഷനിലുള്ളവരുടെ എണ്ണം ആറായി. ഇവർക്കും നിപയില്ലെന്ന് വ്യക്തമായെങ്കിലും നിരീക്ഷണത്തിൽ തുടരുകയായിരുന്നു.
എന്നാൽ ഇന്ന് രോഗലക്ഷണങ്ങളുമായി ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഈ രോഗിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഇതുവരെയുള്ള ദിവസങ്ങളിലായി ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച 12 പേർക്കും രോഗബാധയില്ലെന്ന് വ്യക്തമായി.
Discussion about this post