ഇസ്ലാം മത വിശ്വാസിയായ ഉദ്യോഗസ്ഥന്റെ രണ്ടാം വിവാഹത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കേരള പിഡബ്ല്യുഡി തള്ളി.എറണാകുളം സ്വദേശിയായ പിഡബ്ല്യുഡി എഞ്ചിനീയറുടെ അപേക്ഷയാണ് തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പി.ഡ.ബ്ല്യു.ഡി വ്യക്തമാക്കി.
ഈ വിഷയത്തെ സംബന്ധിച്ച് ചട്ടത്തിലെ 91(I) വകുപ്പിനെ കുറിച്ച് വ്യക്തമാക്കുന്നതായി ഉദ്യോഗസ്ഥനുള്ള മറുപടികത്തില്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തി നിയമം അംഗീകരിക്കുന്നു എങ്കിലും ജീവിച്ചിരിക്കുന്ന ഭാര്യയുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ രണ്ടാമതൊരു വിവാഹം കഴിക്കരുതെന്നാണ് ഈ വകുപ്പ് വ്യക്തമാക്കുന്നത്.
“ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അച്ചടക്കം, വിശ്വാസ്യത, നൈതികത എന്നിവ പുലര്‍ത്തണം. നിയമ നിര്‍മ്മാണ സഭകൾ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത് ഇക്കാര്യങ്ങൾ കൂടി മനസിൽ കണ്ടാണ്. ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് ഈ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കും,” എന്ന് അപേക്ഷ തള്ളിക്കൊണ്ടുള്ള കത്തില്‍ മറുപടി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
Discussion about this post