ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കാനായി കിര്ഗിസ്താന് തലസ്ഥാനമായ ബിഷ്കെകില് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷി ജിന്‍പങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഉണ്ടാകും. ഇതിനായി ഉടന്‍ തന്നെ ഇരുരാജ്യങ്ങളും തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ചൈനയിലെ വുഹാനില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്പിങ്ങും തമ്മില്‍ അനൌദ്യോഗിക കൂടിക്കാഴ്ച നടന്നിരുന്നു . അന്ന് തന്നെ താന്‍ ഇന്ത്യയിലേക്ക് നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് എത്തുമെന്ന് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു.
Discussion about this post