പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതിയതായി കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയുമായ പി.കെ. ഫൈസലിന്റെ മൂന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി.
സമൂഹത്തിന് മാതൃകയാവേണ്ട അധ്യാപകരുടെ ഇത്തരം നടപടികളെ നിസ്സാരമായി കാണാനാവില്ലെന്ന് കോടതകേസില് മൂന്നാം പ്രതിയാണ് അദ്ധ്യാപകനായ ഫൈസല്‍ .
ആള്‍മാറാട്ടം നടത്തി അധ്യാപകര്‍ പരീക്ഷ എഴുതിയെന്ന ആരോപണം അതിഗുരുതരമാണെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ വ്യക്തമാക്കി.
കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലും പ്രതിയെ ചോദ്യം ചെയ്യേണ്ടിവരുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.സ്കൂളിന്റെ യശസ്സുയര്‍ത്താനാണ് ഈ കുറ്റം ചെയ്തതെങ്കിലും പഠിച്ച് പരീക്ഷ എഴുതുന്ന മറ്റുകുട്ടികളെ വഞ്ചിക്കുന്ന പ്രവൃത്തിയാണിതെന്നും കോടതി വിലയിരുത്തി.
മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയെന്നും 32 ഉത്തരക്കടലാസ് തിരുത്തിയെന്നുമാണ് മുക്കം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതിയ രണ്ടാം പ്രതി നിഷാദ് വി. മുഹമ്മദിന് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്നാണ് പരീക്ഷനടത്തിപ്പിന്റെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായിരുന്ന ഫൈസലിനെതിരായ കുറ്റം.
ഗുരുതര കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും ജാമ്യഹരജി തള്ളണമെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.
Discussion about this post