ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിനെതിരെ ഇ.ശ്രീധരന് . സാമ്പത്തിക ബാധ്യതയുണ്ടാക്കാന്‍ ഇടയുള്ള നീക്കം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.എം.ആര്.സി ഉപദേഷ്ടാവായ ഇ ശ്രീധരന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
ഇക്കഴിഞ്ഞ പത്തിനാണ് ശ്രീധരന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. ഡി.എം.ആര്.സി.യില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ തന്നെ ഡല്‍ഹി സര്‍ക്കാരിന് മാത്രമായി ഒരു തീരുമാനം കൈക്കൊള്ളാന്‍ സാധിക്കില. തീരുമാനം മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും സാമ്പത്തികമായി പരാധീനതയുണ്ടാക്കും എന്നുമാണ് ഇ ശ്രീധരന്റെ കണക്കുകൂട്ടല്‍.
ഇത്തരമൊരു സൗജന്യം നല്‍കുക വഴി ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഡല്‍ഹി സര്‍ക്കാരിനുണ്ടാകും. മെട്രോയുടെ ഭാവിയിലെ വികാസത്തിന് ഇത് തിരിച്ചടിയാകും. കൂടാതെ യാത്രാ നിരക്ക് കൂട്ടാനും ഇടയാകും . അതിനാല്‍ പ്രധാനമന്ത്രി എത്രയും വേഗം വിഷയത്തില്‍ ഇടപെടണം എന്നാണു കത്തിലെ ആവശ്യം.
Discussion about this post