പശ്ചിമ ബംഗാളില്‍ തുടര്‍ന്നുവന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കാന്‍ തീരുമാനം . മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താമെന്ന മമതയുടെ ഉറപ്പിന്റെ പശ്ചാതലത്തിലാണ് സമരം പിന്‍വലിക്കുന്നത്.
ആശുപത്രികളില്‍ പോലീസ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും , സര്‍ക്കാര്‍ ആശുപത്രിയികളില്‍ പരാതി പരിഹാര സെല്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്കി. കൂടാതെ അത്യാഹിത വിഭാഗങ്ങളില്‍ രോഗിയോടൊപ്പം രണ്ടില്‍ക്കൂടുതല്‍ ബന്ധുക്കളെ അനുവദിക്കില്ല എന്നും മമത ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ചികിത്സ തേടുന്ന എന്‍.ആര്.എസ് മെഡിക്കല്‍ കോളേജില്‍ 120 പോലീസുകാരെ സുരക്ഷയ്ക്കായി ഡ്യൂട്ടിയ്ക്ക് വിന്യസിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ചര്‍ച്ച പിന്‍വലിച്ചതിന് ശേഷം എന്‍.ആര്.എസ് ആശുപത്രി സന്ദര്‍ശിക്കുമെന്നും മമത വ്യക്തമാക്കി.
Discussion about this post