യോഗദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി യോഗ്യഭ്യാസ ചടങ്ങുകള്‍ നടന്നു. സമൂഹമാദ്ധ്യമങ്ങളിലും യോഗാദിനം ആഘോഷമായിരിക്കുകയാണ്. നിരവധിയാളുകളാണ് യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളില്‍ വീഡിയോകളും ഷെയര്‍ ചെയ്തിരിക്കുന്നത് . എന്നാല്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത് നായകളുടെ യോഗദിന ആഘോഷമാണ്.
ജമ്മുകശ്മീരിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ ഡോഗ് സ്ക്വാഡ് യോഗാദിനം ആചരിക്കുന്ന വീഡിയോ ദൃശ്യമാണിത്. തങ്ങളുടെ പരിശീലര്‍ക്കൊപ്പം യോഗ അഭ്യസിക്കുന്ന മൂന്ന് നായകളാണ് വീഡിയോയില്‍ കാണുന്നത്. ട്രെയിനര്‍മാര്‍ യോഗമുറകള്‍ ചെയ്യുമ്പോള്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്ന നായകളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.
ദൃശ്യം പ്രചരിച്ചതോടെ നിരവധിയാളുകളാണ് ഡോഗ് സ്ക്വാഡിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
#WATCH Dog squad of Border Security Force performs yoga along with their trainers on #YogaDay2019 in Jammu. pic.twitter.com/TTN2vAgbeS
— ANI (@ANI) June 21, 2019
Discussion about this post