കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന. റെയ്ഡില്‍ കഞ്ചാവും ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ കഞ്ചാവും മൊബൈല്‍ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയില്‍ ഡിജിപിയുടെ മിന്നല്‍ പരിശോധന.
റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും. റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസിന് ഡിജിപി നിര്‍ദ്ദേശം നല്കി .
Discussion about this post